നാന്ദി

aithihyamalaവായന കേള്‍വിയാകുമ്പോള്‍…

ഇക്കഴിഞ്ഞ വായനാദിനത്തില്‍, മലയാളത്തില്‍ അത്രയേറെ പ്രചാരം നേടിയിട്ടില്ലാത്ത ഓഡിയോ ബുക്കുകളെപ്പറ്റിയുണ്ടായ ഒരു ഫേസ്ബുക്ക് സംവാദത്തില്‍ നിന്നാണ് കാതോരത്തിന്‍റെ തുടക്കം. പകര്‍പ്പവകാശത്തിന്‍റെ നിയന്ത്രണങ്ങളില്ലാതെ പൊതുമണ്ഡലത്തിലുള്ള മലയാളകൃതികള്‍ക്ക് ശബ്ദാവിഷ്കാരം നല്‍കാനുള്ള ഒരു ഉദ്യമമാണിത്.

ഒരു തുടക്കമെന്ന നിലയില്‍ മലയാളിയുടെ വായനയുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായ ഐതിഹ്യമാലയിലെ ഏതാനും കഥകള്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു…

കഥകള്‍ ഇവിടെ കേള്‍ക്കുക…

20 thoughts on “നാന്ദി

  1. ഉഗ്രനായിട്ടുണ്ട് ടൈംസ്‌ ഓഫ് ഇന്ത്യ യിലുടെ അറിഞ്ഞു .പ്രശാന്ത്,ആൽബി,വിജേഷ് ,സന്ദീപ്‌ എന്നിവർ ക്ക് എന്ടെ ആശമസകൾ!!!

  2. വെറും രണ്ടു പോസ്റ്റു വച്ചിട്ടാണോ ഈ പത്രങ്ങളിലൊക്കെ വലിയ വാർത്തയാക്കി ആഘോഷിക്കുന്നത്?. ഇതിന്‌ ആരംഭശൂരത്വം എന്നു പറയും. നല്ല സംരംഭമാകയാൽ അങ്ങനെ ആകാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

    • ഒരു കാല്‍വെയ്പ്പ് കൊണ്ടല്ലേ എത്ര വലിയ യാത്രയും തുടങ്ങാനാവൂ? അത്രയേ ഞങ്ങളും ചെയ്തുള്ളൂ. വെറും ആരംഭമേ ആയുള്ളൂ എന്ന ബോധ്യം ഉണ്ടായതുകൊണ്ട് ഒട്ടും ശൂരത്വം കാട്ടുന്നില്ല. ഞങ്ങള്‍ക്കുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത് മുന്നോട്ടു കൊണ്ടുപോവാന്‍ ആവുന്നത്ര ശ്രമിക്കും എന്ന് പറഞ്ഞുകൊള്ളട്ടെ. ആശംസകള്‍ക്ക് നന്ദി.

  3. ധീരമായ കാല്‍ വെയ്പ്പ് . ഒന്നിനും സമയമില്ലാത്ത ഈ കാലത്ത് കേള്‍വിയിലൂടെ എങ്കിലും മലയാളസാഹിത്യം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന നിങ്ങള്ക്ക് നന്ദി കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു

  4. പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് ഇ മെയില്‍ ലഭിക്കുന്ന സംവിധാനം കൂടി ഉള്‍പ്പെടുത്താമായിരുന്നു

Leave a reply to കാതോരം Cancel reply